തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും ആചരിച്ചു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സ്വതന്ത്ര സുറിയാനി സഭ പരമധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരുന്നു. നഗരസഭ കൗണ്‍സിലര്‍ ഷബാന ഷമീര്‍ എന്‍ഡോമെന്റ് വിതരണവും, പിടിഎ പ്രസിഡന്റ് മുഹമ്മദ് നൗഫല്‍ സമ്മാനദാനവും നടത്തി.ചടങ്ങില്‍ ബീനാ സി ഇട്ടൂപ്പിനെ യാത്രയപ്പ് നല്‍കി. സംസ്ഥാന കലോത്സവ ജേതാവ് മുഹമ്മദ് ജാബിറിനെ ആദരിച്ചു. നഗരസഭ കൗണ്‍സിലറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ബഷീര്‍ പൂക്കോട് ഗീവര്‍ മാണി പനക്കല്‍, സഭാ സെക്രട്ടറി ബിനോയ് പി മാത്യു, ഫാദര്‍ ബെന്യാമിന്‍, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് പ്രീതി ടീച്ചര്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ദിവ്യ കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.



