ചിത്രചന പരിശീലനക്യാമ്പ് നടത്തി

കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രചന പരിശീലനക്യാമ്പ് നടത്തി. ശതോത്തര രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നിര്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  രാവിലെ പത്തു മുതല്‍ നാലു വരെ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ ചിത്രരചന അദ്ധ്യാപകനായിരുന്ന കെ.കെ.ബാലന്‍ മാസ്റ്ററെ പ്രസിഡണ്ട് ഉപഹാരം നല്‍കി ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് മോഹനന്‍ വെട്ടിശേരി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി.വൃന്ദ , ഹെഡ്മിസ്ട്രസ് ബിന്ദു ബാബു, എസ്.എം.സി.  അംഗം കെ.വി അരവിന്ദക്ഷന്‍, സീനിയര്‍ അദ്യാപിക എം.ബി. ശ്രീകല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ചിത്രരചന ക്യാമ്പിന്  ബാലന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. അറുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലന്‍ മാസ്റ്റര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ADVERTISEMENT