പെരുന്നാള്‍ ആഘോഷത്തിനിടെ ബാന്റ് കലാകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാള്‍ ആഘോഷത്തിനിടെ ബാന്റ് കലാകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാറന്നൂര്‍ സ്വദേശി വെള്ളറ വീട്ടില്‍ ജോണി(74) യാണ് മരിച്ചത്. വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിനിടെ വെള്ളിയാഴ്ച രാത്രി 11.40 ന് വേലൂര്‍ നടുവിലങ്ങാടി സെന്ററിനു സമീപം വെച്ചാണ് കുഴഞ്ഞ് വീണ് മരിച്ചത്. സിസിടിവിയുടെ അഞ്ഞൂര്‍ വോയ്‌സ് & വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്ക് ജീവനക്കാരി ജിനിയുടെ പിതാവാണ് ജോണി. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് പാറന്നൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ആനിയാണ് ഭാര്യ. ജിന്റോ മകനാണ്.

 

 

ADVERTISEMENT