ശങ്കരന്‍കാവ് മകരപ്പത്താഘോഷത്തിന്റെ ഭാഗമായി എരുമപ്പെട്ടി വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനവും ബാന്റ് വാദ്യവും നടത്തി. പ്രസിഡന്റ് എന്‍.വി.സുരേഷ്, സെക്രട്ടറി എം.കെ.രാജേഷ്, രക്ഷാധികാരി കെ.എല്‍. സുനീഷ് ട്രഷറര്‍ എ.കെ.ജയന്‍, സ്വാമിനാഥന്‍,ഹരിദാസന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് സി.ആര്‍.പി പാലക്കാടിന്റെ ബാന്റ് വാദ്യം നടന്നു. ഊട്ടോളി മഹാദേവന്‍, മാധവന്‍കുട്ടി, പട്ടാമ്പി മണികണ്ഠന്‍ എന്നീ ഗജവീരന്‍മാര്‍ ഇന്ന് നടക്കുന്ന എഴുന്നെള്ളിപ്പില്‍ അണിനിരക്കും. തിമലയില്‍ ചോറ്റാനിക്കര നന്ദപ്പ മാരാര്‍,
മദ്ധളത്തില്‍ കോട്ടക്കല്‍ രവി,ഇടയ്ക്കയില്‍ തിരുവില്വാമല ഹരി,കൊമ്പില്‍ പേരമംഗലം വിജയന്‍, താളത്തില്‍ മീറ്റന രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യവും നടക്കും.



