കടവല്ലൂര്‍ പൊറവൂരില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പൊറവൂര്‍ പാടശേഖരത്തില്‍ കൊയ്ത്ത്
കഴിഞ്ഞു കെട്ടാക്കി വെച്ചിരുന്ന വൈക്കോലിന് തീയിട്ടു. തീയാളുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുരളീധരന്‍ എന്ന കര്‍ഷകന്റെ 10 കെട്ടോളം വൈക്കോല്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രാത്രികാലങ്ങളില്‍ മദ്യപരുടേയും, മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടേയും വിഹാര കേന്ദ്രമാണ് ഇവിടമെന്ന് നാട്ടുകാര്‍ പറയുന്നു.
മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതും, നിരീക്ഷണ ക്യാമറയില്ലാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് സൗകര്യമാകുന്നുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. രാത്രികാലങ്ങളിലെ സമൂഹ്യ വിരുദ്ധരുടെ ശല്യമൊഴിവാക്കാന്‍ സത്വരമായ നടപടികള്‍ വേണമെന്നും, ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും, പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.



