ചാലിശ്ശേരി ജി.സി.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധി സംഗമവും കായിക രംഗത്ത് മികവ് പുലര്‍ത്തിയ പ്രതിഭകള്‍ക്കുള്ള അനുമോദന സദസും ജനുവരി 26 ന് തിങ്കളാഴ്ച നടക്കും. വൈകീട്ട് ആറിന് ക്ലബ് ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്ന് വിജയിച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പങ്കെടുക്കും. കായിക രംഗത്ത് ജില്ല – സംസ്ഥാന – ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച ക്ലബ്ബുമായി ബന്ധപ്പെട്ട കായിക പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. പരിപാടികള്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത് , സെക്രട്ടറി ജിജു ജെക്കബ്, ട്രഷറര്‍ എ.എം.ഇക്ബാല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കും.



