24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കരുമത്തില്‍ ശങ്കരന്‍ രക്തസാക്ഷി ദിനം ആചരിച്ചു

കരുമത്തില്‍ ശങ്കരന്‍ രക്തസാക്ഷി ദിനം ആചരിച്ചു

സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുമത്തില്‍ ശങ്കരന്‍രക്തസാക്ഷി ദിനം ആചരിച്ചു. കോണ്‍ഗ്രസ്- ലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ചെത്തുതൊഴിലാളിയുമായിരുന്ന കരുമത്തില്‍ ശങ്കരന്റെ 66-ാം മത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. ലോകല്‍ അതിര്‍ത്തിയിലെ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗങ്ങള്‍ നടത്തി.

കാക്കശ്ശേരിയില്‍ നടന്ന രക്ത സാക്ഷി ദിനാചരണം മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍,സി എഫ് രാജന്‍, ആര്‍ എ അബ്ദുള്‍ ഹക്കിം,തുളസി രാമചന്ദ്രന്‍, ലതി വേണുഗോപാല്‍, കെ.ജി സുരേഷ്ബാബു, ശങ്കരന്‍ കാക്കശ്ശേരി, എന്‍ എസ് പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!