25 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

(പ്രതീകാത്മക ചിത്രം)

ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. രായമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ(10), അസീം (5) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകീട്ട് 7.45 ഓടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു കുട്ടികളെയും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!