ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും കായിക പ്രതിഭകള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു

ജിസിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും കായിക പ്രതിഭകള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. ക്ലബ്ബ് ഭാരവാഹികള്‍ ജനപ്രതിനിധികള്‍ക്കുള്ള ആദരം നല്‍കി. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് സുരേഷ് ബാബു എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറര്‍ എ.എം ഇക്ബാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT