29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu ഭരണഘടന സദസ്സ് സംഘടിപ്പിച്ചു

ഭരണഘടന സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനത്തില്‍ ചാലിശ്ശേരി കുന്നത്തേരി ടി.പി. ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണമി വായനശാലയുടെ നേതൃത്വത്തില്‍ ഭരണഘടന സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടി നിയമ വിദ്യാര്‍ത്ഥി കെ.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി കണ്‍വീനര്‍ ഇ.കെ. മണികണ്ഠന്‍, കെ.സി. നിമേഷ്, കാവ്യ കെ.ആര്‍, സുജിത, അനിത മണികണ്ഠന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കെ.കെ. ദാസന്‍ സ്വാഗതവും ഋതു ദേവ് കെ.വി നന്ദിയും പറഞ്ഞു. ടി.എസ്. സുബ്രമണ്യന്‍, കെ.കെ. പ്രഭാകരന്‍, അനാമിക, അനുരാഗ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!