ഗുരുവായൂര്‍ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.നഗരസഭ ചെയര്പേഴ്സന് സുനിത അരവിന്ദന് ഉദ്ഘാടനം ചെയ്തു. പുതുതായി നിര്‍മ്മിക്കുന്ന നീന്തല്‍കുളത്തിന്റെ തറകല്ലിടലും നാരീ ദീപം പദ്ധതിയുടെ ഉദ്ഘാടനവും ചെയര്പേഴ്സന് നിര്‍വ്വഹിച്ചു. ക്ലബ്ബ് അങ്കണത്തില്‍ 35 ലക്ഷം രൂപ ചിലവിട്ടാണ് നീന്തല്‍കുളം നിര്‍മ്മിക്കുന്നത്. കിടപ്പിലായ സ്ത്രീകള്‍ക്ക് 2000 രൂപ വീതം ധനസഹായം നല്‍കുന്നതാണ് നാരീ ദീപം പദ്ധതി. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് കെ.ആര്. ചന്ദ്രന് അധ്യക്ഷത വഹിച്ചു. നടന് ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗങ്ങളായ ആന്റോ തോമസ്, കെ.വി. ശശി, ജോയ് ചെറിയാന് എന്നിവരെ ആദരിച്ചു. സെക്രട്ടറി ഗിരീഷ് സി. ഗീവര്‍, ട്രഷറര്‍ ജോബി വാഴപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ എറിന് ആന്റണി, സ്ഥാപക പ്രസിഡന്റ് ജോര്‍ജ് തരകന്, ചാരിറ്റി കണ്‍വീനര്‍ ബാബു എം. വര്‍ഗീസ് തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



