24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery ആളൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ തിരംഗാ 2024 സംഘടിപ്പിച്ചു

ആളൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ തിരംഗാ 2024 സംഘടിപ്പിച്ചു

ആളൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ തിരംഗാ 2024 സംഘടിപ്പിച്ചു. ദേശീയ പതാകയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് തിരംഗാ 2024 സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സ്‌കൂള്‍ പ്രധാന അധ്യാപിക ടി.എല്‍ റീന റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ ലീഡര്‍ അനുരാഗിന്റെ നേതൃത്വത്തില്‍ ദേശീയ പതാകയും കൈകളിലേന്തിയാണ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തത്. 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ മേജര്‍ പി.ജെ സ്‌റ്റൈജു സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു.

ADVERTISEMENT
error: Content is protected !!