തിരുവത്ര അത്താണി ഗ്രാമക്കുളം ശ്രീ കാര്‍ത്ത്യായനി
ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തില്‍ പൂര മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനക്ക് ശേഷം കൊടി ഉയര്‍ത്തി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി ദേവദാസ് , സെക്രട്ടറി കെകെ രാധാകൃഷ്ണന്‍ ട്രഷറര്‍ കെ എ ശശിധരന്‍,ടിവി ആനന്ദ്, എ എ ഹരിച്ചന്ദ്രന്‍,വിവി സജീവന്‍ തുടങ്ങി ഭരണ സമിതി അംഗങ്ങളും നേതൃത്വം നല്കി. പൂര മഹോത്സവത്തിന്റെ ഭാഗമായി ദിവസവും ചുറ്റുവിളക്ക്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടകും.ഫെബ്രുവരി 3 നാണ് പൂര മഹോത്സവം.



