30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ശ്രീ കാര്‍ത്ത്യായനി ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തില്‍ പൂര മഹോത്സവത്തിന് കൊടികയറി

ശ്രീ കാര്‍ത്ത്യായനി ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തില്‍ പൂര മഹോത്സവത്തിന് കൊടികയറി

41

തിരുവത്ര അത്താണി ഗ്രാമക്കുളം ശ്രീ കാര്‍ത്ത്യായനി
ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തില്‍ പൂര മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനക്ക് ശേഷം കൊടി ഉയര്‍ത്തി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി ദേവദാസ് , സെക്രട്ടറി കെകെ രാധാകൃഷ്ണന്‍ ട്രഷറര്‍ കെ എ ശശിധരന്‍,ടിവി ആനന്ദ്, എ എ ഹരിച്ചന്ദ്രന്‍,വിവി സജീവന്‍ തുടങ്ങി ഭരണ സമിതി അംഗങ്ങളും നേതൃത്വം നല്കി. പൂര മഹോത്സവത്തിന്റെ ഭാഗമായി ദിവസവും ചുറ്റുവിളക്ക്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടകും.ഫെബ്രുവരി 3 നാണ് പൂര മഹോത്സവം.

 

ADVERTISEMENT
error: Content is protected !!