30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk അനന്യ സമേതം ജെന്റര്‍ അവബോധ ശില്‍പശാല സംഘടിപ്പിച്ചു

അനന്യ സമേതം ജെന്റര്‍ അവബോധ ശില്‍പശാല സംഘടിപ്പിച്ചു

169

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ അനന്യ സമേതം ജെന്റര്‍ അവബോധ ശില്‍പശാല സംഘടിപ്പിച്ചു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല, ശില്‍പശാല ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ജിന്റോ തേറാട്ടില്‍ അധ്യക്ഷനായി. പഞ്ചായത്തംഗം പി.ഡി.ജോസ്, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പ്രധാന അധ്യാപകന്‍ എം.കെ.സൈമണ്‍,
സജീന്ദ്രമോഹന്‍, കെ.പി.ജോസഫ് , ടി.കെ.ഡല്‍ജോ, റോഷന്‍ കെ.വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളില്‍ സമത്വത്തിന്റെയും,
സാഹോദര്യത്തിന്റെയും അവബോധം ഉണ്ടാക്കുന്നതിനോടൊപ്പം പെരുമാറ്റ ശീലങ്ങളും,മൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!