30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം ആഘോഷിച്ചു

ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം ആഘോഷിച്ചു

104

കുന്നംകുളം തെക്കേപ്പുറം ശ്രീമാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ നിന്ന് ദേവി ആറാട്ടിനായി കാട്ടിലെക്കുളത്തിലേക്ക് എഴുന്നെള്ളി. തുടര്‍ന്ന് പൂജകള്‍ക്ക് ശേഷം കുളത്തില്‍ ആറാടി താലത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നെള്ളി ക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിയിറക്കിയതോടെ ആറാട്ട് മഹോത്സവത്തിന് പരിസമാപ്തിയായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഡോ.വിജയന്‍ കാരുമത്ര, ഗിരീഷ് കുമാര്‍ ഗുരുപദം, സുശാന്ത്, സൂരജ്, ക്ഷേത്രം മേല്‍ശാന്തി മനീഷ് ഭദ്രന്‍, അയ്യപ്പന്‍ ശാന്തി, വെളിച്ചപ്പാട് ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി കര്‍ണ്ണംകോട്ട്, സെക്രട്ടറി കൃഷ്ണകുമാര്‍ വാഴപ്പുള്ളി, ക്ഷേത്രം ഊരാളന്‍ സുരേഷ് വടക്കത്ത്, ട്രഷറര്‍ മഹേഷ് മുത്താളി എന്നിവരോടൊപ്പം ക്ഷേത്ര ഭരണ സമിതി അംഗങ്ങളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!