പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം. വെള്ളിയാഴ്ച്ച രാവിലെ 6.55 ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയില്‍ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് ഇടിച്ചത്.

ADVERTISEMENT