ചാവക്കാട് സ്വദേശി ഒമാനില്‍ വെച്ച് മരിച്ചു. ചാവക്കാട് മണത്തല പള്ളിക്ക് പുറകു വശം താമസിക്കുന്ന പുതുവീട്ടില്‍ തൊട്ടാപ്പില്‍ ഷാഹുവിന്റെ മകന്‍ 50 വയസ്സുള്ള ഷാജിദാണ് ഒമാനിലെ മസ്‌കറ്റ്, റൂവിയില്‍ മരിച്ചത്. മസ്‌കറ്റിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കും. തരുവത്ത് പീടികയില്‍ ജമീല മാതാവും ഹമീദ ഭാര്യയുമാണ്. ആദില്‍, ഫസ എന്നിവര്‍ മക്കളാണ്.



