30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടത്തി

പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടത്തി

40

കാട്ടകാമ്പാല്‍ പഞ്ചായത്തും പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജന്‍ എം.പി, കെ.എം റസാക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ സജിത്ത്, ഡോക്ടര്‍ പ്രവീണ്‍ ജോണ്‍, കെ.യു ജയശ്രീ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ജെട്‌സി മാത്യു ബോധവല്‍ക്കരണക്ലാസ് എടുത്തു. പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവര്‍ത്തനത്തനം നടത്തിയ ജോഡ്‌സി പോള്‍സനെ ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരും സഗമത്തില്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!