30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery കെഎം മാണിയുടെ ജന്മദിനം, കാരുണ്യ ദിനമായി ആചരിച്ചു

കെഎം മാണിയുടെ ജന്മദിനം, കാരുണ്യ ദിനമായി ആചരിച്ചു

155

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് എം.നേതാവുമായിരുന്ന കെഎം മാണിയുടെ ജന്മദിനം, കാരുണ്യ ദിനമായി ആചരിച്ചു. കേരള കോണ്‍ഗ്രസ് (എം) കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം കനിവ് വൃദ്ധസദനത്തില്‍ വെച്ച് നടന്ന ദിനാചരണം, കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. രാജന്‍, വി.കെ.സുമന്‍, എന്‍.ജെ. ജയ്‌മോന്‍ , കെ.ബി.ബജേഷ്, സി.എഫ്.റോബിന്‍, സിജോ ചുങ്കത്ത് , എന്‍.എല്‍.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കനിവിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!