25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ഹിന്ദുഏകതാസമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദുഏകതാസമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

ഗുരുവായൂരില്‍ ഹിന്ദുഏകതാസമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. രുഗ്മിണി റീജന്‍സിയില്‍ ചേര്‍ന്ന സ്വാഗത സംഘയോഗം പി ജി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാരതവാസികളായ എല്ലാവരും ഹിന്ദുക്കളാണെന്നും അവരെ ഒരുമിപ്പിക്കലാണ് ഹിന്ദു ഏകതാസമ്മേളനത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജഗന്നിവാസന്‍ അധ്യക്ഷത വഹിച്ചു. എം. ആര്‍ മുകുന്ദരാജ (ചെയര്‍മാന്‍),ജയരാമന്‍ ( വൈസ് ചെയര്‍മാന്‍), ഡോ.പി.പദ്മനാഭന്‍ ഗുരുവായൂര്‍ (ജനറല്‍ കണ്‍വീനര്‍),അനൂപ് ശര്‍മ്മ ( ജോ. കണ്‍വീനര്‍), ബിന്ദു രാജശേഖരന്‍ ( മാതൃ സമിതി),നിനവ് വി.എസ് (ട്രഷറര്‍) ഇവര്‍ ഉള്‍പ്പെടുന്ന 101 അംഗ സമിതിയാണ് രൂപീകരിച്ചത്. ഡോ.പി.പദ്മനാഭന്‍ ഗുരുവായൂര്‍ സ്വാഗതവും, അനൂപ് ശര്‍മ്മ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!