27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur ഇനി ഇവർ തണലായി ഒപ്പമുണ്ടാകും; കരുണ ഫൗണ്ടേഷന്റെ കാരുണ്യ ഹസ്തം

ഇനി ഇവർ തണലായി ഒപ്പമുണ്ടാകും; കരുണ ഫൗണ്ടേഷന്റെ കാരുണ്യ ഹസ്തം

45

ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്റെ കാരുണ്യ ഹസ്തത്തില്‍ ഭിന്നശേഷിക്കാരായ നാലുപേര്‍ക്ക് ജീവിതപങ്കാളിയായി. ഇതോടെ 15 വര്‍ഷത്തിനുള്ളില്‍ 464 പേരെയാണ് കരുണ ദാമ്പത്യ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വൈവാഹിക സംഗമം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കരുണ ചെയര്‍മാന്‍ കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ സുനിത അരവിന്ദന്‍, എ.എച്ച്. അക്ബര്‍ എന്നിവര്‍ മുഖ്യാതിഥികളായായിരുന്നു. പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട്, മുന്‍ ചെയര്‍ പേഴ്‌സണ്‍ എം. കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍ പി. രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!