32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ രക്ഷപ്പെടുത്തി

66

ചാവക്കാട് കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ രക്ഷപ്പെടുത്തി. ചാവക്കാട് ടിവിഎസ് ഷോറൂമിനു പുറകിലെ കിണറ്റിലാണ് മുള്ളന്‍ പന്നി വീണത്. കഴിഞ്ഞ രാത്രിയിലാണ് വീണതെന്ന് കരുതുന്നു. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബിഷ് ഗുരുവായൂരിന്റെ നേതൃത്വത്തില്‍ കിണറ്റില്‍ വല ഇറക്കി രക്ഷപ്പെടുത്തിയ മുളളന്‍പന്നിയെ പിന്നീട് വനം വകുപ്പിന് കൈമാറി.

ADVERTISEMENT
error: Content is protected !!