ചെമ്മണൂർ മമ്പറത്ത് പരേതനായ വിജയന്റെ മകൻ വിബിൻ (21) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ്തോമസ് യുപി സ്കൂളിൽ ഇന്ന് പുലർച്ചയാണ് സംഭവം. സ്‌കൂളിന്റെ വാർഷികാഘോഷത്തിന്റെ മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണത്തിന് എത്തിയതായിരുന്നു വിപിൻ. ഇതിനിടെ ഷോക്കേൽക്കുകയായിരുന്നു എന്ന് കരുതുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ. ഗുരുവായൂരിൽ നിന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ബ്രഹ്മകുളം എ ആർ എസ് ലൈറ്റ് ആൻഡ് സൗണ്ടിലെ ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ച വിപിൻ. സുനിത മാതാവും, വിമൽ സഹോദരനുമാണ്.



