24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur സൗജന്യ നേത്ര പ​രി​ശോ​ധ​ന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പ​രി​ശോ​ധ​ന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൈരളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ടി. സച്ചിന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി.എ. സജീവന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ പി.വി. മധുസൂദനന്‍ പദ്ധതി വിശദീകരണം നടത്തി. ക്ലബ്ബ് സെക്രട്ടറി കെ.പി. വിനോദ് കുമാര്‍, പി.പി. പ്രധാന്‍, എന്‍.എം. ഉണ്ണികൃഷ്ണന്‍, സി.എം. ഗോപി, എന്‍.എന്‍. ദിനേശന്‍, സുഗതന്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചികിത്സയും ആവശ്യമുള്ള രോഗികള്‍ക്ക് കണ്ണടയും ക്ലബ്ബ് സൗജന്യമായി നല്‍കി.

ADVERTISEMENT
error: Content is protected !!