30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പരിമിതികളെ തോൽപ്പിച്ച പുഞ്ചിരി; സ്നേഹവിരുന്നായി കണ്ണന്റെ പിറന്നാള്‍ ആഘോഷം

പരിമിതികളെ തോൽപ്പിച്ച പുഞ്ചിരി; സ്നേഹവിരുന്നായി കണ്ണന്റെ പിറന്നാള്‍ ആഘോഷം

112

ഭിന്നശേഷിക്കാരനും ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ കളിക്കൂട്ടുകാരനുമായ കണ്ണന്റെ പിറന്നാള്‍ ആഘോഷിച്ച് അന്‍സാര്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും. കൊരട്ടിക്കര തേരില്‍ പരേതനായ ഉണ്ണികൃഷ്ണന്‍
, കാര്‍ത്തിക ദമ്പതികളുടെ ഏകമകന്‍ അവീന്‍ കൃഷ്ണയുടെ പിറന്നാളാണ് അന്‍സാര്‍ സ്‌ക്കൂള്‍ ബോയ്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് ആഘോഷിച്ചത്. സ്‌ക്കൂളില്‍ കഴിഞ്ഞ 11 വര്‍ഷമായി കണ്ണന്റെ അമ്മ കാര്‍ത്തിക ജോലി ചെയ്യുന്നുണ്ട്. മുന്നര വയസ്സുമുതല്‍ അമ്മയോടൊപ്പം കണ്ണനും സ്‌കൂളിലെത്താറുണ്ട്. അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എജുക്കേഷനില്‍ പഠിക്കുന്ന കണ്ണന്റെ പിറന്നാള്‍ കേക്ക് മുറിച്ചും പാട്ടുപാടിയും ആഘോഷിച്ചു.

ADVERTISEMENT
error: Content is protected !!