24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ‘യൂണിഡോസ്’ 2k26 ; സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

‘യൂണിഡോസ്’ 2k26 ; സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ആറ്റുപുറം സെന്റ് ആന്റണിസ് എല്‍. പി. സ്‌കൂള്‍ 136-ാം വാര്‍ഷികം യൂണിഡോസ് 2കെ26 ആഘോഷിച്ചു. ആറ്റുപ്പുറം സെന്റ് ആന്റണീസ് ദേവാലയാങ്കണത്തില്‍ നടത്തിയ വാര്‍ഷികാഘോഷം വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡെന്നീസ് മാറോക്കി അധ്യക്ഷത വഹിച്ചു. വി. കെ. സോഫി ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. ഷിബു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള മൊമന്റോയും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് മെമ്പര്‍ നിഷിത ബാബു, പള്ളി ട്രസ്റ്റി സി. വി. ജേക്കബ്, പി. ടി. എ. പ്രസിഡണ്ട് ദിനേഷ് ജി നായര്‍, എം. പി. ടി. എ. പ്രസിഡണ്ട് രഹന രാജീവ്, സ്റ്റാഫ് പ്രതിനിധി കെ.എഫ്. ലീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 30വര്‍ഷത്തോളം യൂ.കെ.ജി. അധ്യാപികയായി വിരമിച്ച ആനി ജോസിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. പ്രധാനാധ്യാപിക മഞ്ജുആന്റണി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എന്‍. കെ. ഷാജി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!