25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു

സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു

ഇന്നലെ അന്തരിച്ച സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറിയും ചാവക്കാട് നഗരസഭാ നാലാം വാര്‍ഡ് കൗണ്‍സിലര്‍ സഫൂറ ബക്കറിന്റെ ഭര്‍ത്താവുമായ തിരുവത്ര കുഞ്ചേരി വാര്‍ണാട്ട് ബക്കറിന്റ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു. തിരുവത്ര കുഞ്ചേരിയില്‍ നടന്ന യോഗത്തില്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗം പികെ രാജേശ്വരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ആര്‍. രാധാകൃഷ്ണന്‍, കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എകെ അബ്ദുള്‍കാദര്‍, പികെ സൈതാലികുട്ടി, ആര്‍ടി ഗഫൂര്‍, ഹസ്സന്‍ മുബാറക്ക്, പി സതീന്ദ്രന്‍, ടി ദിലീപ്, ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!