വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ 2026 – 27 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം കെ നബീലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ആര്‍ സന്തോഷ് 2026- 27 വര്‍ഷത്തേക്കുള്ള വിവിധ ഫണ്ടുകളെ കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷത്തേക്ക് തയ്യാറാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ബിനോജ് നന്ദിയും പറഞ്ഞു.

ADVERTISEMENT