കുന്നംകുളം ബഥനി സെന്റ്. ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ബെത് എക്‌സലോ ‘ സമ്മാനദാന ചടങ്ങ് നടത്തി. സ്‌കൂള്‍ തലത്തില്‍ നടന്ന മത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി യുടെ അധ്യക്ഷതയില്‍ നടന്നത്. സ്‌കൂള്‍ ലീഡര്‍ ജുവിന്‍ ബിജു സ്വാഗതം ആശംസിച്ച ചടങ്ങ് കുന്നംകുളം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും
പേരെന്റുമായ ആര്‍ഷ ജിജു ഉദ്ഘാടനം
ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. മത്തായി ഓ ഐ സി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു . പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി, പി ടി എ പ്രസിഡന്റ് ഷമീര്‍ പി കെ എന്നിവര്‍ സംസാരിച്ചു.



