24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu ജില്ലാ മിനി അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ജില്ലാ മിനി അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പാലക്കാട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ വ്യാഴാഴ്ച നടന്ന ജില്ലാ മിനി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ്ണം , വെള്ളി മെഡല്‍ കരസ്ഥമാക്കി. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ അന്‍ഷിക പി.ആര്‍. ഒന്നാം സ്ഥാനവും ഷോട്പുട്ട് മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. പെരുമണ്ണൂര്‍ രാജ്കുമാര്‍ മേഘ ദമ്പതികളുടെ മകളാണ്. അതേ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ആദിനാഥ് പി.എസ്. ഒന്നാം സ്ഥാനം നേടി. കോക്കൂര്‍ പാണംപടി സുജിത്ത് കുമാര്‍ രശ്മി ദമ്പതികളുടെ മകനാണ്. ഇരുവരും സ്വര്‍ണ്ണ മെഡല്‍ നേടി. 10 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ നിരഞ്ജന്‍ എസ്. രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും നേടി. പെരുമണ്ണൂര്‍ ഷൈജു രഞ്ജിത ദമ്പതികളുടെ മകനാണ്. ഇക്കഴിഞ്ഞ തൃത്താല സബ്ജില്ലാ സ്‌പോര്‍ട്‌സില്‍ അന്‍ഷിക, ആദിനാഫ് എന്നിവര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ് , ബിബിന്‍ , കോച്ച് ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പരിശീലകര്‍. സ്‌കൂള്‍ പി.ടി.എ., അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

ADVERTISEMENT
error: Content is protected !!