24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ഇ പി കമറുദ്ദീന്‍ സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഇ പി കമറുദ്ദീന്‍ സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

മുസ്ലിം ലീഗ് നേതാവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മര്‍ഹൂം ഇ പി കമറുദ്ദീന്‍ സാഹിബ് നന്മയുടെ പ്രതീകമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി ലിവ ടവറില്‍ സംഘടിപ്പിച്ച ഇ പി കമറുദ്ദീന്‍ സാഹിബ് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ പി കമറുദ്ദീന്‍ സാഹിബിന്റെ പേരില്‍ ബൈത്തുറഹ്‌മ പ്രഖ്യാപനവും ഉണ്ടായി. കെപിസിസി മെമ്പര്‍ ജോസഫ് ചാലിശ്ശേരി, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി എം അമീര്‍, കുന്നംകുളം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജയപ്രകാശ്, മുന്‍ കൗണ്‍സിലര്‍ ഉല്ലാസ് , ടൗണ്‍ ഖത്തീബ് നിസാര്‍ വാഫി എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു. മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് കെ സി മൊയ്തുട്ടി സാഹിബ് അധ്യക്ഷനായി. യുഡിഎഫ് ചെയര്‍മാന്‍ ജയ്‌സിംഗ് കൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. സി ബി രാജീവ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാര്‍, ദേശീയ സമിതി അംഗം കരീം പന്നിത്തടം,മുസ്ലീം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് അന്‍വര്‍ കുന്നംകുളം തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!