24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk രാഷ്ട്രീയ വിശദീകരണ യോഗം ചേര്‍ന്നു

രാഷ്ട്രീയ വിശദീകരണ യോഗം ചേര്‍ന്നു

കാട്ടകാമ്പാല്‍ പെരുന്തുരുത്തിയില്‍ സി പി എം നടത്തി വരുന്ന തുടര്‍ച്ചയായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി ജെ പി പെരുന്തുരുത്തി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സെന്റില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ശിവരാത്രി ആഘോഷങ്ങള്‍ ആസൂത്രിതമായി അലങ്കോലമാക്കാനുള്ള ജിഹാദി ശ്രമങ്ങള്‍ക്ക് സി പി എം ഒത്താശ ചെയ്യുകയാണെന്ന് യോഗം ഉദ്ഘാടനം
ചെയ്തു കൊണ്ട് സംസാരിച്ച ബി ജെ പി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ അനീഷ് മാസ്റ്റര്‍ പറഞ്ഞു . അക്രമങ്ങളില്‍ നിന്നും സി പി എം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം അമ്മമാര്‍ കുന്നംകുളം പോലീസ് എസ് എച്ച് ഒ യെ നേരിട്ട് കണ്ട് തങ്ങളുടെ ആശങ്ക ബോധ്യപ്പെടുത്തി. ബി ജെ പി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ , ജില്ലാ വൈസ് പ്രസിഡന്റ് എം വി ഉല്ലാസ് , പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനീഷ് എം എന്‍ , മണ്ഡലം ഭാരവാഹികളായ ഷാജി ചക്കിത്തറ, ശ്രീജിത്ത് ആവേന്‍, മുന്‍ പഞ്ചായത്ത് അംഗം പ്രദീപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!