30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur സംഘാടകസമിതി രൂപീകരിച്ചു

സംഘാടകസമിതി രൂപീകരിച്ചു

73

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് സ്വീകരണം നല്‍കുന്നതിന് യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം തല സംഘാടകസമിതി രൂപീകരിച്ചു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന രൂപീകരണ യോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഒ. അബ്ദുള്‍ റഹിമാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍. പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കെ.ഡി. വീരമണി, ടി.എസ്. അജിത്ത്, എ.എം. അലാവുദ്ധീന്‍, ഹാറൂണ്‍ റഷീദ്, കെ.വി. ഷാനവാസ്, തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം 18 ന് ചാവക്കാട് മുന്‍സിപ്പല്‍ ചത്വരത്തിലാണ് ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!