30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വേലൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു

വേലൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു

47

വേലൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ജനുവരി എട്ട് മുതല്‍ ഫെബ്രുവരി 5 വരെയുള്ള ദിവസങ്ങളിലായാണ് ഉത്സാവാഘോഷങ്ങള്‍ നടന്നത്. ഉത്സവ ദിനങ്ങളില്‍ രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, വൈകീട്ട് നിറമാല, ചുറ്റുവിളക്ക് , തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കാണിപയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ഹരി നമ്പൂതിരി, അവണാവ് നാരായണന്‍, മേല്‍ശാന്തി അശ്വിന്‍ എന്നിവര്‍ കാര്‍മികരായി. ബുധനാഴ്ച്ച രാവിലെ ക്ഷേത്രത്തില്‍ നിര്‍മാല്യ ദര്‍ശനം അഭിഷേകം, ഗണപതി ഹോമം, ഉഷബൂജ , ശ്രൂഭൂതബലി എന്നിവയുണ്ടായി. തുടര്‍ന്ന് പള്ളിവേട്ട നടന്നു. ആറാട്ട് ദിവസമായ വ്യാഴാഴ്ച്ച രാവിലെ പള്ളിയുണര്‍ത്തല്‍ ഉണ്ടായി. വൈകീട്ട് പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടിനായി ദേവി ആനപ്പുറത്ത് ആറാട്ട്കടവിലെത്തി. പ്രത്യേത പൂജകള്‍ക്ക് ശേഷം കുളത്തില്‍ ആറാടിയ ഭഗവതി തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. തുടര്‍ന്ന് മേളം കൊട്ടികയറി. പറവെപ്പും ഉണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ഒമ്പത് പ്രദക്ഷിണത്തിന് ശേഷം കൊടിയിറക്കിയതോടെ ഉത്സവാഘോഷത്തിന് സമാപനമായി. ക്ഷേത്രസംരക്ഷണസമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!