27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നല്‍കി

പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നല്‍കി

പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരിക്കും, വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂറിനും മര്‍ച്ചെന്റ്സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ ലൂക്കോസ് തലക്കോട്ടൂര്‍ മെമന്റോ നല്‍കി ആദരിച്ചു. ജില്ലാ എക്സി: മെമ്പര്‍ എം.വി. ജോസ്, ജനറല്‍ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദന്‍, വൈസ് പ്രഡിഡന്റ് കെ.എം. പ്രകാശന്‍, സെക്രട്ടറിമാരായ വി.ജി. ബാലകൃഷ്ണന്‍, എ. മുഹമ്മദാലി, എക്‌സി: മെമ്പര്‍മാരായ പി. രാമചന്ദ്രന്‍, അരവിന്ദന്‍, ടി.ജെ. മൈക്കിള്‍, ടി.ടി. ജോഷി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

 

ADVERTISEMENT
error: Content is protected !!