27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam സ്വാഗത സംഘ രൂപീകരണയോഗവും കുന്നംകുളം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും നടത്തി

സ്വാഗത സംഘ രൂപീകരണയോഗവും കുന്നംകുളം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും നടത്തി

യു.ഡി. എഫിനോടും കോണ്‍ഗ്രസിനോടുള്ള വിരോദം ബി.ജെ.പി തീര്‍ത്തത് ഇടതുമുന്നണിക്ക് വോട്ട് ചെയ്തു കൊണ്ടാണെന്ന് എല്‍.ഡി.എഫ് പോലും അംഗീകരിക്കുന്നുന്ന് കെ.പി.സി. സി ജനറല്‍ സെക്രട്ടറി ഒ. അബ്ദുള്‍റഹ്‌മാന്‍കുട്ടി പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗയാത്രക്ക് സ്വീകരണം നല്‍കുന്നതിനായുള്ള സ്വാഗത സംഘ രൂപീകരണയോഗവും കുന്നംകുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നംകുളം ഇട്ടിമാണിഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ കുന്നംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ജയ്‌സിംഗ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.

മെമ്പര്‍ ജോസഫ് ചാലിശ്ശേരി, സി.എം. പി. അസിസ്റ്റന്റ് സെക്രട്ടറി പി. ആര്‍ എന്‍.നമ്പീശന്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഗഫൂര്‍ കടങ്ങോട്, ഡി. സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി.ബി. രാജീവ്, സുരേഷ് മമ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീകരയോഗം സംഘാടക സമിതി ചെയര്‍മാനായി ജോസഫ് ചാലിശ്ശേരി, വര്‍ക്കിംഗ് ചെയര്‍മാന്‍ ജയസിംഗ് കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. സി. ബി. രാജീവ്, ട്രഷറര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, വൈസ് ചെയര്‍മാന്‍മാര്‍ കെ.സി. മൊയ്തുട്ടി, സുരേഷ് മമ്പറമ്പില്‍പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് തിപ്പലശ്ശേരി എന്നിവരടങ്ങുന്ന 201 സ്വാഗതസംഘം കമ്മിറ്റിയും രൂപീകരിച്ചു.

 

 

ADVERTISEMENT
error: Content is protected !!