30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കെ ജയശങ്കറിനെ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

കെ ജയശങ്കറിനെ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

107

എട്ട് വര്‍ഷം കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന കെ ജയശങ്കറിനെ ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് നിയമിച്ചു.കെ എസ് യു തലപ്പിള്ളി താലൂക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ പാര്‍ട്ടിയിലും, 2005 ല്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് മെമ്പര്‍, 2010 ല്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, 2015 ല്‍ തൃശൂര്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ എന്നീ പദവികളും വഹിച്ച അദ്ദേഹം കോഴിക്കോട് സര്‍വകലാശാലയിലേക്ക് വിദ്യാര്‍ത്ഥി പ്രധിനിധിയായി 3 തവണ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട് വ്യക്തി കൂടിയാണ്.നിലവില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് ജയശങ്കര്‍.

 

ADVERTISEMENT
error: Content is protected !!