30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ കൗമാരപ്പടയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ കൗമാരപ്പടയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

188

2026 അണ്ടർ 19 ഏകദിന ലോകകപ്പ് ജേതാക്കളായിരിക്കുകയാണ് ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ അണ്ടർ 19 ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. 7.50 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് ഇക്കാര്യം അറിയിച്ചത്.

ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ ഇന്ത്യൻ ടീമിനെ ദേവജിത് സൈക്കിയ പ്രശംസിക്കുകയും ചെയ്തു. ‘2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ രാജ്യത്തിനും ബിസിസിഐയ്ക്കും അഭിമാനമുണ്ട്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച രീതിയിലും ടൂർണമെന്റിൽ അപരാജിതരായി മുന്നേറിയതിലും ഞങ്ങൾ അഭിമാനിക്കുന്നു. ടീമിന് ബിസിസിഐ 7.50 കോടി രൂപ സമ്മാനമായി നൽകും’, ദേവജിത് സൈക്കിയ അറിയിച്ചു.

ADVERTISEMENT
error: Content is protected !!