കടപ്പുറം പഞ്ചായത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് നളിനാക്ഷന് ഇരട്ടപുഴയും സിപിഎം പ്രവര്ത്തകന് കോഴികുളങ്ങര കെ എസ് അനൂപും ബിജെപി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ്
പോരിനെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും നളിനാക്ഷന് രാജി വച്ചിരുന്നു. കെഎസ് അനൂപ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴികുളങ്ങര വാര്‍ഡില്‍ നിന്ന് പാര്‍ട്ടിക്ക് റിബലായി മത്സരിച്ചിരുന്നു. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വാഹക അംഗം കുമ്മനം രാജശേഖരില് നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.



