31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന്...

രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ

31

കരസേന മുന്‍ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു. പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം. ഇപ്പോൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു.

ചൈനീസ് കടന്നുകയറ്റ സമയത്ത് സർക്കാർ വ്യക്തമായ ഉത്തരവ് നൽകിയില്ല എന്ന മുൻ കരസേന മേധാവി ജന എംഎം നരവനേയുടെ ഓ‌ർമ്മകുറിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയെ ലോക്സഭയില്‍ ഇതുന്നയിക്കുന്നതിൽ നിന്ന് സർക്കാർ തടഞ്ഞത്.  ഇതുവരെ  പ്രകാശനം ചെയ്യാത്ത നരവനേയുടെ പുസ്തകവുമായാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്. ആദ്യം മാധ്യമങ്ങളെ പുസ്തകം കാണിച്ച രാഹുൽ ഗാന്ധി സഭയ്ക്ക് അകത്തും പുസ്തകം ഉയർത്തിക്കാട്ടി. ബിജെപി അംഗം നിഷികാന്ത് ദുബെ നെഹ്റു കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുള്ള അഞ്ച് പുസ്കങ്ങൾ ഉയർത്തി തിരിച്ചടിച്ചിരുന്നു.

 

ADVERTISEMENT
error: Content is protected !!