25 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

സംയുക്ത ട്രേഡ് യൂണിയന്‍ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിന് പിന്തുണച്ച് ചാവക്കാട് മുന്‍സിപ്പല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ആശുപത്രി പടിയില്‍ നിന്ന് ആരംഭിച്ച ജാഥ ചാവക്കാട് സെന്ററില്‍ സമാപിച്ചു.കര്‍ഷക സംഘം ഏരിയാ സെക്രട്ടറി മാലികുളം അബ്ബാസ് സമാപന യോഗം ഉദ്ഘാടനം ചെയ്തു.സി ഐ ടി യു കര്‍ഷക സംഘം മേഖല സെക്രട്ടറി വി.വി ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ.സി സുനില്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.എസ് അശോകന്‍ , ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല സെക്രട്ടറി എം..ബി. രാജലക്ഷ്മി, സി.കെ തോമസ്,കെ.ആര്‍ മോഹനന്‍ , സി.ജി സതീശന്‍ ,എം.എം സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!