31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

50

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും വ്യാപാരി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ അമരക്കാരനുമായിരുന്ന ടി. നസറുദ്ദീന്റെ അനുസ്മരണ ദിനാചരണം കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്സില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പി. സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തില്‍
ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് എ.എ. ഹസന്‍, ജില്ലാ യൂത്ത് വൈസ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര, യൂത്ത് വിങ് പ്രസിഡന്റ് ബിനോയ് വടക്കന്‍, ചേംബര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും വിവിധ വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!