32.6 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Kunnamkulam ‘ആശ്വാസ്’ പദ്ധതി കുടിശ്ശിക നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമതെത്തി കുന്നംകുളം അര്‍ബന്‍ സഹകരണ സംഘം

‘ആശ്വാസ്’ പദ്ധതി കുടിശ്ശിക നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമതെത്തി കുന്നംകുളം അര്‍ബന്‍ സഹകരണ സംഘം

28

സംസ്ഥാന സര്‍ക്കാരിന്റെ ‘ആശ്വാസ്’ പദ്ധതിയുടെ ഭാഗമായി താലൂക്കിലെ സഹകരണ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ കുടിശ്ശിക നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുന്നംകുളം അര്‍ബന്‍ സഹകരണ സംഘം ഒന്നാമതെത്തി.ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പുരസ്‌കാരം ആലത്തൂര്‍ എം.പി. കെ. രാധാകൃഷ്ണനില്‍ നിന്നും സംഘം പ്രസിഡന്റ് കെ.എ. അസീസ്, സെക്രട്ടറി ലിമി സി.സി., മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളി, ചേലക്കര എം.എല്‍.എ. യു.ആര്‍. പ്രദീപ്, കേരള ബാങ്ക് ഡയറക്ടര്‍ എം. ബാലാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരദാനം.

ADVERTISEMENT
error: Content is protected !!