ഗുരുവായൂര്‍ പെരുന്തട്ട മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഏഴാമത് മഹാരുദ്ര യജ്ഞം ബുധനാഴ്ച്ച വസോര്‍ ധാരയോടെ സമാപിക്കും. കീഴേടം
രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രുദ്ര ജപവും,ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശിഷ്ട അഭിഷേക ദര്‍ശനവും ക്ഷേത്രത്തില്‍ നടന്നു.
ഫെബ്രുവരി ഒന്നിന് ആരംഭിച്ച ചടങ്ങുകളില്‍ അഭിഷേകം,വിശേഷാല്‍ പൂജകള്‍, നാരായണീയ പാരായണം കേളി,നാഗസ്വരം, വിവിധ കലാപരിപാടികള്‍, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.



