25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur വിളവെടുപ്പുത്സവം നടത്തി

വിളവെടുപ്പുത്സവം നടത്തി

മമ്മിയൂര്‍ എല്‍എഫ് കോണ്‍വെന്റ് യുപി സ്‌കൂളില്‍ വിളവെടുപ്പുത്സവം നടത്തി. വിദ്യാര്‍ഥികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചാവക്കാട് കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ക്യാബേജ്, കോളിഫ്‌ലവര്‍ കൃഷികളുടെ വിളവെടുപ്പാണ് നടന്നത്. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ എച്ച് അക്ബര്‍ ആദ്യ വിളവെടുപ്പ് നടത്തി. ചാവക്കാട് കൃഷി ഓഫീസര്‍ ആനി റോസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രഞ്ജിത് കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യതീന്ദ്രദാസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ സി സുനില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിമി മരിയ തുടങ്ങിയവരും അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവരും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!