30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty വികസന സെമിനാര്‍ സംഘടിപ്പിച്ചു

വികസന സെമിനാര്‍ സംഘടിപ്പിച്ചു

79

എരുമപ്പെട്ടി പഞ്ചായത്ത് 2026 -27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കുണ്ടന്നൂര്‍ താജ് പാലസില്‍ നടന്ന സെമിനാര്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തം മീനാ സാജന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന പ്രദീപ്,പി.എം.സജി,പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രാജി സോമന്‍,വി.വി.വിവേക്, പ്രഭിത ബാലകൃഷ്ണന്‍, മെമ്പര്‍മാരായ എന്‍.കെ.കബീര്‍, കെ.ഗോവിന്ദന്‍കുട്ടി, കെ.സതീഷ്‌കുമാര്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി.ഫ്രാന്‍സീസ് മാസ്റ്റര്‍,പഞ്ചായത്ത് സെക്രട്ടറി ജി.ഗോഗുല്‍കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!