24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകള്‍ നടന്നു

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകള്‍ നടന്നു

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകള്‍ നടന്നു. നാലു ദിവസങ്ങളിലായി നടത്തിയ പരിഹാര ക്രിയകളുടെ ഭാഗമായി സുദര്‍ശന ഹോമം, നരസിംഹ ഹോമം, അഘോര ഹോമം, ഗണപതി ഹോമം, തിലഹോമം, സുകൃത ഹോമം, സായൂജ്യ പൂജ, വിഷ്ണു സഹസ്രനാമ ജപം, ലളിത സഹസ്രനാമജപം തുടങ്ങിയവ ഉണ്ടായി. തന്ത്രിമാരായ മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി, അരുണ്‍ നമ്പൂതിരി, അഗ്‌നി ശര്‍മന്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ള നേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ പരിഹാര ക്രിയകള്‍ക്ക് കാര്‍മികരായി.ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.കെ. രമാഭായ്, ട്രഷറര്‍ എം.എസ്. വിലാസിനി, എം.എ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!