27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam അഖിലേന്ത്യാ പണിമുടക്ക് കുന്നംകുളത്ത് പൂര്‍ണം

അഖിലേന്ത്യാ പണിമുടക്ക് കുന്നംകുളത്ത് പൂര്‍ണം

തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കുന്നംകുളത്ത് പൂര്‍ണം. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടഞ്ഞുകിടന്നതോടെ നഗരത്തില്‍ ഹര്‍ത്താലിന് സമാനമായ അന്തരീക്ഷമാണ്. അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സ്വകാര്യ വാഹനങ്ങള്‍ ഭാഗികമായി നിരത്തിലിറങ്ങിയെങ്കിലും പൊതുഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചു. രാവിലെ 10 മണിയോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലും ആര്‍.എം.പി. യുടെ നേതൃത്വത്തിലും നഗരത്തില്‍ റാലികള്‍ സംഘടിപ്പിച്ചു. തൊഴിലാളികള്‍ വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തി.
പണിമുടക്കിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ADVERTISEMENT
error: Content is protected !!