31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur താമരപ്പിള്ളി ചൊവ്വല്ലൂര്‍പടി റോഡിന്റെ ഉദ്ഘാടനം നടത്തി

താമരപ്പിള്ളി ചൊവ്വല്ലൂര്‍പടി റോഡിന്റെ ഉദ്ഘാടനം നടത്തി

31

മണലൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാപാതയായ താമരപ്പിള്ളി ചൊവ്വല്ലൂര്‍പടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ തൈക്കാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. നിലവിളക്ക് കൊളുത്തി ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു. സരിത, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ ജ്യോതിരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷാനി റെജി, ബിന്ദു അജിത്കുമാര്‍, എ.ടി. ഹംസ, രതി ജനാര്‍ദ്ദനന്‍, കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപ ചിലവഴിച്ച് ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് 6.7കി.മീ. റോഡ് ടാര്‍ ചെയ്തത്.

ADVERTISEMENT
error: Content is protected !!